Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Aravana

ശ​ബ​രി​മ​ല അ​ര​വ​ണ ക്ഷാ​മം; സ​ർ​ക്കാ​ർ കൈ​യും കെ​ട്ടി നോ​ക്കി നി​ൽ​ക്കി​ല്ലെന്ന് മ​ന്ത്രി കെ.​മു​ര​ളീ​ധ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ലെ അ​ര​വ​ണ ക്ഷാ​മ​വും സ്റ്റോ​ക്കി​ല്ലാ​യ്മ​യും സം​ബ​ന്ധി​ച്ച വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​ർ സ​ജീ​വ​മാ​യി ഇ​ട​പെ​ടു​മെ​ന്ന്  മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ. തീ​ർ​ഥാ​ട​ക​ർ​ക്ക് ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ സ​ർ​ക്കാ​ർ കൈ​യും കെ​ട്ടി നോ​ക്കി നി​ൽ​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

അ​ര​വ​ണ​യു​ടെ ല​ഭ്യ​ത​ക്കു​റ​വി​നെ​ക്കു​റി​ച്ചാ​ണ് താ​ൻ ചോ​ദ്യം ഉ​ന്ന​യി​ച്ച​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ശ​ബ​രി​മ​ല​യി​ൽ അ​പ്പ​വും അ​ര​വ​ണ​യും ല​ഭ്യ​മാ​കാ​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ ഭാ​ഗ​ത്തെ വീ​ഴ്ച​ക​ൾ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​തി​ന് പ​ക​രം സ​ർ​ക്കാ​ർ വി​മ​ർ​ശി​ക്ക​പ്പെ​ടു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യു​മാ​യി ആ​ലോ​ചി​ച്ചും കോ​ട​തി​യു​ടെ അ​നു​മ​തി​യോ​ടെ​യും ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. വ​രാ​നി​രി​ക്കു​ന്ന മ​ണ്ഡ​ല-​മ​ക​ര​വി​ള​ക്ക് ഉ​ത്സ​വം മി​ക​ച്ച രീ​തി​യി​ൽ ന​ട​ത്തു​ന്ന​തി​നു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ളു​മാ​യാ​ണ് സ​ർ​ക്കാ​ർ മു​ന്നോ​ട്ടു​പോ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Latest News

Corehub Up